സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ ഇടിവുണ്ടായത്.
ഗ്രാമിന് 4,625 രൂപയും പവന് 37,000 രൂപയുമാണ് ഇന്നത്തെ വിപണി മൂല്യം.
വ്യാഴാഴ്ച പവന് 160 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ 15ന് പവന് 36,960 രൂപയില്‍ എത്തിയതാണ് ഈ മാസത്തെ കുറഞ്ഞ വില.