സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഒറ്റ ദിവസം കൊണ്ട് പവന് 480 രൂപയോളമാണ് ഉയര്‍ന്നത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36640 രൂപയായി. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 4640 രൂപയിലെത്തി.
വെള്ളി വിലയിലും നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപയാണ് കൂടിയത്. ഹാള്‍മാര്‍ക്ക് വെള്ളി വിലയില്‍ മാറ്റമില്ല.