ഇന്ന് രാവിലെ ഒറ്റയടിക്ക് 440 രൂപ കുറഞ്ഞ ശേഷം ഉച്ചയ്ക്ക് 200 രൂപ കൂടി സ്വര്‍ണ വില.
ആറ് ദിവസം കൊണ്ട് 1320 രൂപയാണ് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയത്. 200 രൂപ കൂടിയെങ്കിലും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നത്തെ സ്വര്‍ണവില.
രാവിലെ പവന് 440 രൂപ കുറഞ്ഞ് 36,960 രൂപയായിരുന്നു. എന്നാല്‍, ഉച്ചക്ക് പവന് 200 രൂപയും ഗ്രാമിന് 25രൂപയും കൂടി. ഇതോടെ, ഒരു പവന് 37,160 രൂപയും ഗ്രാമിന് 4645 രൂപയുമായി.
ഈ മാസം ഒമ്പതിനായിരുന്നു ഏറ്റവും ഉയര്‍ന്ന വില -പവന് 38,280 രൂപ. തുടര്‍ന്ന് ഘട്ടംഘട്ടമായി വില കുറയുകയായിരുന്നു.