തൊട്ടാൽ പൊള്ളും:47,000 കടന്ന് സ്വർണവില

0
160

കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ച് വില സർവകാല റെക്കോർഡിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. 47,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. നവംബർ 29 മുതൽ സ്വർണവില കുത്തനെ ഉയരുകയാണ്.

5885 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4885 രൂപയുമാണ്. വെള്ളിയുടെ വിലയും റെക്കോർഡ് ഉയരത്തിലാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്ന് 84 ആയി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

കഴിഞ്ഞ പത്ത് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന് 1600 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര തലത്തിൽ 2150 ഡോളർ വരെ വില ഉയരുമെന്നാണ് സൂചന. വൻകിട നിക്ഷേപകർ തങ്ങളുടെ നിക്ഷേപങ്ങൾ വിറ്റഴിക്കാതെ തുടരുന്നതാണ് വിലയിലെ കുതിപ്പിന് കാരണം. പശ്ചിമേഷ്യയിലെ വെടി നിർത്തൽ കരാർ നീട്ടാനുള്ള ചർച്ചകൾ പരാജയപ്പെട്ടതും സ്വർണ്ണവില കുതിക്കുന്നതിന് കാരണമായി.