സംസ്ഥാനത്ത് സ്വര്‍ണത്തിന് ഇന്ന് 280 രൂപ ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 41,880 രൂപയായി. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ഇവിടെയും പ്രതിഫലിച്ചത്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ ഉയര്‍ന്ന് 5235 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 30 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4330 രൂപയാണ്.2020 ആഗസ്റ്റ് 7, 8, 9 തിയ്യതികളിലാണ് സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയുണ്ടായിരുന്നത്. 5250 രൂപയായിരുന്നു അന്നത്തെ വില.സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല.