സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ ശേഷം ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5175 രൂപയിലും ഒരു പവന് 22 കാരറ്റിന് 41400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4275 രൂപയിലും ഒരു പവന് 18 കാരറ്റിന് 34200 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന് 22 കാരറ്റിന് 120 രൂപയും വര്‍ധിച്ചിരുന്നു.