മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് 160 രൂപ കുറഞ്ഞ് പവന് 41,320 രൂപയായി.
ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5165 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസം തുടക്കത്തില്‍ 41,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 41,480 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. തുടര്‍ന്ന് രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്.