സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍; പവന്
43,000 കടന്നു

Related Stories

സര്‍വ്വകാല റെക്കോര്‍ഡിലെത്തി സംസ്ഥാനത്ത് സ്വര്‍ണവില. ആദ്യമായി പവന് 43000 രൂപ കടന്നു. ഇന്ന് 200 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില 43,000 കടന്നത്.
എട്ടുദിവസത്തിനിടെ 2320 രൂപയാണ് വര്‍ധിച്ചത്.

43,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കൂടി 5380 രൂപയായി.

ഈ മാസം തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories