സംസ്ഥാനത്ത് സ്വര്‍ണത്തിന് വീണ്ടും വില കൂടി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണത്തിന് വില കൂടുന്നത്. ഈ രണ്ട് ദിവസങ്ങളില്‍ 640 രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഇതോടെ പവന് 44000 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 20 രൂപ ഉയര്‍ന്നു. ഇന്നലെ 60 രൂപ ഉയര്‍ന്നിരുന്നു. 5500 രൂപയാണ് വിപണി വില.