സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണത്തിന്റെ വില 44,880 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5610 രൂപയായി. അഞ്ചുദിവസത്തിനിടെ, 680 രൂപ കുറഞ്ഞ ശേഷമാണ് കഴിഞ്ഞദിവസം മുതല്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നത്. കഴിഞ്ഞ ബുധനാഴ്ച 45,000 രൂപയിലെത്തി സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു സ്വര്‍ണവില.