സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇതോടെ 44,080 രൂപയായി.
ഗ്രാമിന് 40 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5510 രൂപയായി.
സ്വര്‍ണ വില ഈ മാസം തുടക്കം മുതല്‍ 44,000ന് മുകളിലായിരുന്നു. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വില താഴ്ന്നിരുന്നു.