സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണവില വീണ്ടും ഇടക്കാല റെക്കോര്‍ഡ് നിരക്കായ 41,000 ലേക്ക് കടന്നു.
തുടര്‍ച്ചയായ മൂന്ന് ദിവസം കുത്തനെ ഉയര്‍ന്ന ശേഷം സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. 320 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇന്ന് വീണ്ടും 320 രൂപ വർധിക്കുകയായിരുന്നു.