കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ ഗൂഗിള്‍ ജീവനക്കാര്‍ക്ക് മറ്റൊരു തിരിച്ചടി കൂടി. ഈ വര്‍ഷം സ്ഥാനക്കയറ്റവും ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറച്ചു പേര്‍ക്കു മാത്രമാകും സ്ഥാനക്കയറ്റം ലഭിക്കുക എന്ന് ടെക്ക് ഭീമന് ഗൂഗിള്‍ ജീവനക്കാര്‍ക്കയച്ച ഇമെയിലില്‍ വ്യക്തമാക്കുന്നു. മാനേജര്‍മാരാകും അവര്‍ക്ക് കീഴിലുള്ളവരില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച ജീവനക്കാരെ സ്ഥാനക്കയറ്റത്തിനായി ഇക്കുറി നാമനിര്‍ദേശം ചെയ്യുക.