ചാറ്റ് ജിപിടിക്ക് ബദലായി ഗൂഗിളിന്റെ ബാര്‍ഡ് ചാറ്റ് ബോട്ട് ഇന്ത്യയടക്കം 180 രാജ്യങ്ങളില്‍ അവതരിപ്പിച്ചു.
ഗൂഗിള്‍ ബാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് bard.google.com വഴി എ.ഐ. ചാറ്റ്ബോട്ട് ആക്സസ് ചെയ്യാന്‍ കഴിയും. ഇംഗ്ലിഷിന് പുറമെ ജാപ്പനീസ്, കൊറിയന്‍ ഭാഷകളിലും ബാര്‍ഡിനോട് ചാറ്റ് ചെയ്യാം. വൈകാതെ 40 ഭാഷകളില്‍ കൂടി അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. നേരത്തെ ശ്രദ്ധനേടിയ ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജി.പി.ടിക്ക് ഗൂഗിള്‍ ബാര്‍ഡ് വെല്ലുവിളി സൃഷ്ടിച്ചേക്കും.
ചാറ്റ് ജി.പി.ടി.യില്‍ നിന്ന് വ്യത്യസ്തമായി ബാര്‍ഡ് ഒരു ചോദ്യത്തിന് ഒന്നിലധികം ഡ്രാഫ്റ്റുകളും വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ അപ്ഡേറ്റുകള് പുറത്തുവരുമ്പോള്‍ രണ്ട് പ്ലാറ്റ്ഫോമുകളും കൂടുതല്‍ മത്സരാത്മകമായ ഫീച്ചറുകള്‍ അവതരിപ്പിച്ചേക്കും.