യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജീത് സിങ് സന്തുവുമായി കൂടിക്കാഴ്ച നടത്തി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഗൂഗിളിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഡിജിറ്റൈസേഷനിലേക്കുള്ള മുന്നേറ്റത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. മഹത്തായ സംഭാഷണത്തിന് സന്തുവിന് നന്ദി എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം സുന്ദര്‍ പിച്ചൈ ട്വിറ്ററില്‍ കുറിച്ചത്. വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇതാദ്യമായാണ് ഒരു ടോപ് ഇന്ത്യന്‍-അമേരിക്കന്‍ സിഇഒ യുഎസിലെ ഇന്ത്യന്‍ എംബസി സന്ദര്‍ശിക്കുന്നത്.
ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിബദ്ധത സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിച്ചതിലും ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിലും ഗൂഗിളിന് സന്തോഷമുണ്ടെന്ന് പിച്ചൈ കൂട്ടിച്ചേര്‍ത്തു.