ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ഡാറ്റ സുരക്ഷാ മുന്നറിയിപ്പുമായി സര്‍ക്കാര്‍.
ലോകമെമ്പാടും ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ക്രോം. ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മിക്ക ജോലികള്‍ക്കും ഗൂഗിള്‍ ക്രോംമിനെ ആശ്രയിക്കുന്നുണ്ട്.
ഈ ഉപയോക്താക്കളുടെ ഡാറ്റ ഉള്‍പ്പെടെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ഗൂഗിള്‍ ചില അപ്ഡേറ്റുകള്‍ പുറത്തിറക്കാറുണ്ട്. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഒരു സുരക്ഷാ പ്രശ്‌നം കണ്ടെത്തിയിട്ടുണ്ട്. ഗൂഗിള്‍ ക്രോം 100 ബ്രൗസര്‍ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഹാക്കര്‍മാര്‍ക്ക് ടാര്‍ഗെറ്റുചെയ്ത സിസ്റ്റം ഹാക്ക് ചെയ്യാനും ദുരുപയോഗം ചെയ്യാനുമാകുന്ന സുരക്ഷാ പിഴവാണിത്. പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം.