ഡെസ്‌ക്ടോപ് വെബ് ബ്രൗസറിനായി രണ്ട് മോഡുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍ ക്രോം. മെമ്മറി സേവര്‍, എനര്‍ജി സേവര്‍ മോഡുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. നിഷ്‌ക്രീയമായിരിക്കുന്ന ടാബുകള്‍ നീക്കം ചെയ്തുകൊണ്ട് മെമ്മറി സേവിങ് മോഡ് മെച്ചപ്പെട്ട സര്‍ഫിങ് അനുഭവം നല്‍കും.
ഉപയോക്താക്കള്‍ക്ക് പീക്ക് പ്രകടനം നിലനിര്‍ത്താന്‍ സുപ്രധാന വെബ്സൈറ്റുകളെ മെമ്മറി-സേവിംഗ് എക്സെംപ്റ്റ് ആക്കാം.
ക്രോം പ്രവര്‍ത്തിക്കുന്ന ഉപകരണത്തിന്റെ പവര്‍ 20 ശതമാനമായി കുറയുമ്പോള്‍, ആനിമേഷനുകളോ വീഡിയോകളോ ഉള്ള വെബ്പേജുകള്‍ ബാക്ക്ഗ്രൗണ്ടിലുള്ള പ്രവര്‍ത്തനവും വിഷ്വല്‍ ഇഫക്റ്റുകളും കുറച്ച് എനര്‍ജി സേവര്‍ മോഡ് ബാറ്ററി ലൈഫ് പരമാവധി വര്‍ദ്ധിപ്പിക്കുന്നു.
ക്രോമിലെ 3ഡോട്ട് മെനുവിന് താഴെയാകും മെമ്മറി സേവറും എനര്‍ജി സേവറും ലഭ്യമാകുക.