ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഡാറ്റ സെന്ററുകള്‍ ഇനി പുനരുപയോഗ ഊര്‍ജം ഉപയോഗിച്ചാകും പ്രവര്‍ത്തിക്കുക എന്ന് റിപ്പോര്‍ട്ട്.
ഇതുസംബന്ധിച്ച് ഫ്രഞ്ച് യൂട്ടിലിറ്റി കമ്പനിയുമായി ഗൂഗിള്‍ എഗ്രിമെന്റില്‍ ഒപ്പുവച്ചു. അതേസമയം, മൈക്രോസോഫ്റ്റ് തങ്ങളുടെ ഊര്‍ജദായകരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. യുകെ ഓഫീസ് പൂര്‍ണമായും കാര്‍ബണ്‍ രഹിതമായി പ്രവര്‍ത്തിക്കാന്‍ ഈ ഇടപാടിലൂടെ സാധിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.