ഇടപാടുകൾക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കി ഗൂഗിള്‍ പേ. വര്‍ഷങ്ങളോളം ഉപയോക്താക്കളെ പ്രീപെയ്ഡ് പ്ലാന്‍ റീചാര്‍ജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകള്‍ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിള്‍ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്. പേടിഎം, ഫോൺ പേ ഉൾപ്പെടെയുള്ള പേയ്‌മെന്റ് സേവന ദാതാക്കളുടെ ട്രെൻഡ് പിന്തുർന്നാണ് ഗൂഗിള്‍ പേയുടെ നയത്തിലെ ഈ മാറ്റം.
ഒരു ഉപയോക്താവാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഉപയോക്താവ് പങ്കിട്ട സ്‌ക്രീന്‍ഷോട്ടില്‍ മൂന്ന് രൂപ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കിയെന്ന് വ്യക്തമാക്കുന്നു. ജിയോയില്‍ നിന്നുള്ള 749 പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിനാണ് നിരക്ക് ഈടാക്കിയത്.
100 രൂപയില്‍ താഴെയുള്ള മൊബൈല്‍ റീചാര്‍ജ് പ്ലാനുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ല. 200 രൂപ മുതല്‍ 300 രൂപ വരെയുള്ള റീചാര്‍ജിന് രണ്ടു രൂപ ഈടാക്കും. അതില്‍ കൂടുതലുള്ളതിന് മൂന്ന് രൂപയാണ് ഈടാക്കുന്നതെന്നുമാണ് റിപ്പോർട്ട്.