സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്റെ ആഡംബര വാഹനങ്ങൾ ലേലം ചെയ്യാനൊരുങ്ങി സർക്കാർ. പ്രമുഖ വ്യവസായികളിൽ നിന്ന് 200 കോടിയോളം രൂപ തട്ടിയെടുക്കാൻ ആൾമാറാട്ടം നടത്തിയ കുറ്റത്തിന് ഡൽഹി ജയിലിൽ കഴിയുകയാണ് സുകേഷ് ചന്ദ്രശേഖർ. 308.4 കോടി രൂപ സുകേഷ് സർക്കാരിലേക്ക് കെട്ടിവയ്‌ക്കേണ്ടതുണ്ട്. ഇത് തിരിച്ചു പിടിക്കാനാണ് ലേലം.
12 ഹൈ-എൻഡ് ആഡംബര വാഹനങ്ങളാണ് ബെംഗളൂരുവിൽ ഓൺലൈനായി ലേലം ചെയ്യുന്നത്. റോൾസ് റോയ്‌സ്, ബെന്റി, റേഞ്ച് റോവർ, ലംബോർഗിനി മോർഷിലാഗോ, ജാഗ്വാർ എക്സ്.കെ.ആർ കൂപ്പെ, ബി.എം.ഡബ്ല്യു എം5, ടൊയോട്ട പ്രാഡോ, ഇന്നോവ ക്രിസ്റ്റ, ടൊയോട്ട ഫോർച്യൂണർ, നിസ്സാൻ ടീയെന, പോർഷ കയെൻ, ഡ്യുക്കാറ്റി ഡയ്‌വെൽ ബൈക്ക് എന്നിവയാണ് ലേലം ചെയ്യുന്ന വാഹനങ്ങൾ. ആദായനികുതി വകുപ്പിന് വേണ്ടി എം.എസ്.ടി.സി നവംബർ 28നാണ് ലേലം നടത്തുന്നത്.