ജിപിഎസിനു ബദൽ: എന്‍വിഎസ്-01 ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചു

0
115

ജിപിഎസിന് ബദലായ ഇന്ത്യയുടെ നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുന്നതിന് വിക്ഷേപിച്ച ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ്-01 ഭ്രമണപദത്തിൽ. ജിഎസ്‌എല്‍വി മാര്‍ക്- 2 റോക്കറ്റാണ് എന്‍വിഎസ്-01 ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 10.42-നായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്‌എസ്) ശ്രേണിയിലെ ഏഴ് ഉപഗ്രഹങ്ങളുടെ സ്ഥാനത്തേക്കാണ് അടുത്ത തലമുറയില്‍പ്പെട്ട എന്‍വിഎസ് ഉപഗ്രഹങ്ങള്‍ വരുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹമാണ് 2232 കിലോഗ്രാം ഭാരമുള്ള എന്‍വിഎസ്-01. ഈ പരമ്ബരയില്‍ അഞ്ച് ഉപഗ്രഹങ്ങളാണുള്ളത്.

കരയിലും ആകാശത്തും കടലിലുമുള്ള ഗതിനിര്‍ണയം, ദുരന്തനിവാരണം, സൈനികാവശ്യങ്ങള്‍, സമുദ്രഗതാഗതം, വ്യോമഗതാഗതം, വ്യക്തിഗതയാത്രകള്‍, ഭൂപടനിര്‍മാണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് നാവിക്