രാജ്യത്ത് ഒക്ടോബര്‍ മാസം ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. 1,51,718 കോടി രൂപയാണ് ഒക്ടോബറില്‍ ഇന്ത്യയുടെ ആകെ ജിഎസ്ടി വരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ്് ജിഎസ്ടി വരുമാനം 1.5 ലക്ഷം പിന്നിടുന്നത്. ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ വരുമാനമാണിത്. ഈ വര്‍ഷം ഏപ്രിലില്‍ മാത്രമാണ് ജിഎസ്ടി വരുമാനം ഇതിന് മുന്‍പ് 1.5 ലക്ഷം കടന്നത്. തീരുവ ഇനത്തില്‍ 10,505 കോടിയാണ് സര്‍ക്കാരിന്റെ വരുമാനം. ഇതില്‍ 825 കോടി ഇറക്കുമതി ചുങ്കമാണ്.