ജിഎസ്ടി അടയ്ക്കാൻ സംവിധാനവുമായി ഫെഡറൽ ബാങ്ക്

Related Stories

ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ എളുപ്പത്തില്‍ നടത്താന്‍ തത്സമയ ജിഎസ്ടി പേയ്മെന്റ് സംവിധാനവുമായി പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക്.
കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡ് അംഗീകരിച്ചതിനെ തുടര്‍ന്ന് ഫെഡറല്‍ ബാങ്ക് ജിഎസ്ടി അടയ്ക്കാൻ പ്രത്യേക സംവിധാനം സജ്ജമാക്കി. ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ജിഎസ്ടി പേയ്മെന്റുകള്‍ നടത്താന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. നെറ്റ് ബാങ്കിംഗ് മുഖേനയുള്ള ഇ- പേയ്മെന്റ്, നെഫ്റ്റ്/ ആര്‍ടിജിഎസ് (ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍) കൗണ്ടറിലൂടെ അടയ്ക്കുന്ന കാശ്, ചെക്ക്, ഡിഡി തുടങ്ങിയവയാണ് പ്രധാന പേയ്മെന്റ് സംവിധാനങ്ങള്‍.

പുതിയ സംവിധാനം നിലവില്‍ വന്നതോടെ, നികുതി അടവുകള്‍ക്കായി ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനമാണ് ഫെഡറല്‍ ബാങ്ക് നല്‍കുന്നത്. ഫെഡറല്‍ ബാങ്കിന്റെ ഇടപാടുകാര്‍ക്ക് ഫെഡറല്‍ ബാങ്കിന്റെ രാജ്യത്തുടനീളമുളള 1,300 ലേറെ ശാഖകളില്‍ ഈ സേവനം ലഭിക്കുന്നതാണ്. ഇ- പേയ്മെന്റ്, ശാഖയില്‍ നേരിട്ട് എത്തിയുള്ള പേയ്മെന്റ് എന്നിവ തല്‍സമയം തീര്‍പ്പാക്കും. അതേസമയം, മറ്റു ബാങ്കുകളുടെ ചെക്കുകള്‍ മുഖേനയുള്ള പേയ്മെന്റുകളുടെ ക്ലിയറിംഗ് നടക്കാന്‍ സമയം ആവശ്യമാണ്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories