ഹെല്‍ത്ത് സപ്ലിമെന്റ്സ് പുറത്തിറക്കി ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ ടാറ്റ കണ്‍സ്യൂമര്‍. ടാറ്റ ഗോഫിറ്റ് എന്ന സ്ത്രീകള്‍ക്കുള്ള ഹെല്‍ത്ത് സപ്ലിമെന്റ് കമ്പനി പുറത്തിറക്കി. പൂര്‍ണമായും ചെടികളില്‍ നിന്നാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. 1599നും 3099നും ഇടയിലാണ് വില. ഇന്ത്യയിലെല്ലായിടത്തും ഇ കൊമേഴ്സ് പ്ലാറ്റ്ഫോം വഴി ഉത്പന്നങ്ങള്‍ ലഭ്യമാകും. വനിതകള്‍ക്കാവശ്യമായ പോഷക ഘടകങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ ഗോഫിറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.