ഇല്ക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി, കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീറോ മോട്ടോര്‍സൈക്കിള്‍സില്‍ 489 കോടി രൂപയുടെ നിക്ഷേപത്തിന് തയാറെടുത്ത് ഹീറോ മോട്ടോകോര്‍പ്. സ്റ്റോക് എക്‌സ്‌ചേഞ്ച് ഫയലിങ്ങിലാണ് ഇടപാട് സംബന്ധിച്ച വിവരം ഹീറോ വ്യക്തമാക്കിയിരിക്കുന്നത്.
ഒക്ടോബര്‍ ഏഴിന് ഹീറോ അവരുടെ വിഡ എന്ന ബ്രാന്‍ഡിന് കീഴിലുള്ള ആദ്യ ഇലക്ട്രിക് ഉത്പന്നം വിപണിയിലെത്തിക്കുമെന്നും ഫയലിങ്ങില്‍ വ്യക്തമാക്കിയിരിക്കുന്നു. ഏഥര്‍ എനര്‍ജിയില്‍ 56 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന ജനുവരിയിലെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വീണ്ടും നിക്ഷേപവുമായി ബന്ധപ്പെട്ട് ഹീറോ പ്രഖ്യാപനം നടത്തുന്നത്.