ഏപ്രില്‍ ഒന്ന് മുതല്‍ ഹീറോ മോട്ടോ കോര്‍പ് വാഹനങ്ങളുടെ വില ഉയരുമെന്ന് കമ്പനി അറിയിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ രണ്ട് ശതമാനത്തോളമായിരിക്കും വാഹനവില വര്‍ധിപ്പിക്കുക.
ചെലവ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് വില വര്‍ധനയെന്ന് കമ്പനി അറിയിച്ചു.
2022നെ അപേക്ഷിച്ച് 4 ശതമാനത്തോളം വര്‍ധനവാണ് 2023ല്‍ കമ്പനിയുടെ മൊത്ത ലാഭത്തിലുണ്ടായത്. ആകെ വരുമാനം 2 ശതമാനം ഉയര്‍ന്ന് 8031 കോടിയായി.