റിവേഴ്സ് റിപ്പോ ലിങ്ക്ഡ് ലോണ്‍ റേറ്റ് അഡ്വൈസറി ഇഫക്ട് പ്രകാരം നാലു മാസ് മുമ്പ് 7.30 ശതമാനം ആയിരുന്ന പരിശ നിരക്ക് ഇപ്പോള്‍ 8.80 ആയാണ് ഉയര്‍ന്നിരിക്കുന്നത്.
ബാങ്കിന്റെ പലിശ നിരക്കില്‍ വന്ന മാറ്റം ചെറുകിട വ്യവസായങ്ങളെ കാര്യമായി ബാധിക്കുമെന്ന് കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെഎസ്എസ്ഐഎ).
പലവിധ പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്ന ചെറുകിട വ്യവസായ മേഖലയ്ക്ക് പലിശ വര്‍ധന ബാധ്യതയാണ്. ഈ സാഹചര്യത്തില്‍ പലിശനിരക്ക് വര്‍ധനയില്‍ നിന്ന് എംഎസ്എംഇകളെ ഒഴിവാക്കണമെന്ന് കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദീന്‍ പ്രമേയത്തിലൂടെ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു.