ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്കാരം ജയ്പൂരിലെ രാംബാഗ് പാലസ് കരസ്ഥമാക്കി. ലോകത്തിലെ 10 മികച്ച ഹോട്ടലുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെട്ട ഏക ഹോട്ടലും രാംബാഗ് പാലസാണ്.
പ്രശസ്ത ട്രാവല്‍ വെബ്സൈറ്റായ ട്രിപ്പ് അഡ്വൈസറാണ് മികച്ച ആഡംബര ഹോട്ടലിനെ തിരഞ്ഞെടുത്തത്. ട്രിപ്പ് അഡ്വൈസര്‍ വെബ്സൈറ്റില്‍ യാത്രക്കാര്‍ നല്‍കിയ 15 ലക്ഷത്തിലധികം റിവ്യുവിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലുകളുടെ അന്തിമ പട്ടിക തയ്യാറാക്കിയത്.
47 ഏക്കറിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രാംബാഗ് പാലസ് സ്ഥിതി ചെയ്യുന്നത്. 1835-ല്‍ നിര്‍മ്മിച്ച കൊട്ടാരമാണ് പിന്നീട് നവീകരണ പ്രവര്‍ത്തനത്തിന് ശേഷം രാംബാഗ് പാലസായി മാറിയത്. ഹോട്ടലിലെ ഗ്രാൻഡ് പ്രസിഡൻഷ്യല്‍ സ്യൂട്ടിന് 3,12,000 രൂപയാണ് നിരക്ക്. നികുതിയും മറ്റ് ചെലവുകളും ഉള്‍പ്പെടുത്തുമ്ബോള്‍ ഇത് നാല് ലക്ഷം രൂപയായി ഉയരും. നിലവില്‍, താജ് ഗ്രൂപ്പാണ് രാംബാഗ് പാലസിന്റെ നടത്തിപ്പുകാര്‍. പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയത് മാലിദ്വീപിലെ ഒസെൻ റിസര്‍വ് ബോലിവുഷി ഹോട്ടലാണ്.