ജൂലൈ 1 മുതല്‍ രാജ്യത്തെ എല്ലാ ജ്വല്ലറികളും നിര്‍ബന്ധമായും ആഭരണങ്ങളില്‍ എച്ച്യുഐഡി ഹാള്‍മാര്‍ക്കിങ് ചെയ്തിരിക്കണം.
കേരളത്തില്‍ ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് ജൂലൈ ഒന്നു മുതല്‍ എച്ച്യുഐഡി നിര്‍ബന്ധമാക്കുന്നത്. ജില്ലയില്‍ ഹാള്‍മാര്‍ക്കിങ് സെന്റര്‍ നിലവില്ലാത്തതിനാലാണിത്.
ജ്വല്ലറികള്‍ക്ക് നല്‍കിയിരുന്ന മൂന്നു മാസത്തെ സാവകാശം ഈ മാസം 30ന് അവസാനിക്കുന്നതോടെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്) ജ്വല്ലറികളില്‍ പരിശോധന ആരംഭിച്ചേക്കും.
ഏപ്രില്‍ 1 മുതല്‍ എച്ച്യുഐഡി നിര്‍ബന്ധമാക്കിയിരുന്നെങ്കിലും ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സമയം നീട്ടി നല്‍കുകയായിരുന്നു. പഴയ സ്റ്റോക്ക് വെളിപ്പെടുത്തിയ 16,243 ജ്വല്ലറികള്‍ക്കാണ് സാവകാശം അനുവദിച്ചത്. ആഭരണത്തിന്റെ ഇനം, ഹാള്‍മാര്‍ക്ക് ചെയ്ത ജ്വല്ലറി, രജിസ്ട്രേഷന്‍ നമ്ബര്‍, ഹാള്‍മാര്‍ക്കിങ് സെന്ററിന്റെ പേര്, തീയതി, സ്വര്‍ണത്തിന്റെ മാറ്റ് തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ കഴിയുന്ന സംവിധാനമാണ് എച്ച്യുഐഡി ഹാള്‍മാര്‍ക്കിങ്. ആഭരണത്തിന്റെ തൂക്കവും ഇതില്‍ അറിയാനാവും.
Home Business news ജൂലൈ ഒന്നു മുതല്‍ എച്ച്‌യുഐഡി ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധം: ഇടുക്കിക്ക് കൂടുതല്‍ സാവകാശം