ഇടുക്കി മെഡിക്കല്‍ കോളേജിന് 90 ലക്ഷത്തിന്റെ ഭരണാനുമതി നല്‍കി ആരോഗ്യമന്ത്രി

Related Stories

ഇടുക്കി മെഡിക്കല്‍ കോളേജ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 90 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്കുള്ള ആശുപത്രി ഉപകരണങ്ങള്‍, സാമഗ്രികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്.

ദേശീയാംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് സൈക്യാട്രി വിഭാഗത്തില്‍ ഇസിടി മെഷീന്‍, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ 2 സീക്വന്‍ഷ്യല്‍ കമ്പ്രഷന്‍ ഡിവൈസ് കാഫ് പമ്പ്, പീഡിയാട്രിക് വിഭാഗത്തില്‍ ന്യൂ ബോണ്‍ മാനിക്വിന്‍, ഒഫ്ത്തല്‍മോസ്‌കോപ്പ്, അനാട്ടമി വിഭാഗത്തില്‍ ബോഡി എംബാമിംഗ് മെഷീന്‍, ബയോകെമിസ്ട്രി വിഭാഗത്തില്‍ സെമി ആട്ടോ അനലൈസര്‍, ഗൈനക്കോളജി വിഭാഗത്തില്‍ കാര്‍ഡിയാക് മോണിറ്റര്‍, 2 സിടിജി മെഷീന്‍, സ്പോട്ട് ലൈറ്റ്, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ നോണ്‍ കോണ്ടാക്ട് ടോണോമീറ്റര്‍, റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ ഡി ഹുമിഡിഫയര്‍, അനസ്തേഷ്യ വിഭാഗത്തില്‍ ഇടിഒ സ്റ്റെറിലൈസര്‍, ഇ എന്‍ടി വിഭാഗത്തില്‍ എന്‍ഡോസ്‌കോപ്പ് സീറോ ഡിഗ്രി, 30 ഡിഗ്രി എന്‍ഡോസ്‌കോപ്പ്, 45 ഡിഗ്രി എന്‍ഡോസ്‌കോപ്പ്, മൈക്രോബയോളജി വിഭാഗത്തില്‍ ഹൊറിസോണ്ടല്‍ സിലിണ്ടറിക്കല്‍ ആട്ടോക്ലേവ്, പത്തോളജി വിഭാഗത്തില്‍ ട്രൈനോകുലര്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍, എന്നിവയ്ക്കാണ് തുകയനുവദിച്ചത്.

ഇടുക്കി മെഡിക്കല്‍ കോളജ് പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഹൈറേഞ്ചിന്റെ ഏറെക്കാലത്തെ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories