ഇടുക്കി ജില്ലയോട് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനായ തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ നിന്ന് ഇന്നു മുതല്‍ ചെന്നൈയിലേക്ക് സര്‍വീസ്. 2010ല്‍ സര്‍വീസ് നിര്‍ത്തിയ ശേഷം ഇന്ന് ആദ്യമായാണ് ഇവിടെ നിന്ന് ചൂളം വിളി ഉയരുന്നത്. ചെന്നൈയിലേക്കുള്ള ആദ്യ ട്രെയിന്‍ രാത്രി 8.30ന് കേന്ദ്രമന്ത്രി എല്‍. മുരുകന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.
പൂപ്പാറയില്‍ നിന്നും വെറും 39 കിലോമീറ്റര്‍ മാത്രമാണ് ബോഡിനായ്ക്കന്നൂരിലേക്കുള്ള ദൂരം. ആഴ്ചയില്‍ മൂന്ന് ദിവസമാകും ട്രെയിന്‍ സര്‍വീസുണ്ടാകുക. ഇതോടെ മൂന്നാറടക്കമുള്ള ഇടങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. കേരളത്തില്‍ നിന്നും ഏലം തേയില ഉള്‍പ്പെടെയുള്ളവയുടെ ചരക്കുനീക്കവും മുന്‍കാലങ്ങളെ അപേക്ഷിച്ച് സുഗമമാകും.