2023ല്‍ ആഗോള സമ്പദ് വ്യവസ്ഥയുടെ മൂന്നില്‍ ഒന്ന് രാജ്യങ്ങളെയും സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്്റ്റലീന ജോര്‍ജീവ വ്യക്തമാക്കി. യുഎസ്, യൂറോപ്യന്‍ യൂണിയന്‍ ചൈനീസ്് സമ്പദ് വ്യവസ്ഥകള്‍ മന്ദഗതിയിലാകുമെന്നും 2022നേക്കാള്‍ മോശമായിരിക്കും 2023ലെ നിലയെന്നും ക്രിസ്റ്റലീന വ്യക്തമാക്കി.
ഇപ്പോള്‍ മാന്ദ്യത്തിന്റെ പ്രവണതകള്‍ അഭിമുഖീകരിക്കാത്ത രാജ്യങ്ങള്‍ പോലും സാമ്പത്തികമായി സമ്മര്‍ദ്ദത്തിലാകും. ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയ്ക്ക് 2023ല്‍ പ്രയാസകരമായ തുടക്കമായിരിക്കുമുണ്ടാകുക എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.