തമിഴകത്ത് തരംഗമാകാന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ്: വിതരണാവകാശം വിറ്റത് റെക്കോര്‍ഡ് വിലയ്ക്ക്

Related Stories

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡിന്റെ തമിഴ്‌നാട് വിതരണാവകാശം വിറ്റുപോയത് റെക്കോര്‍ഡ് വിലയ്ക്ക.
1.25 കോടിക്കാണ് എസ് എസ് ഐ പ്രൊഡക്ഷന്‍സ് ഗോള്‍ഡിന്റെ തമിഴ്‌നാട് തിയറ്റര്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഒരു മലയാള സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ ലഭിക്കുന്ന വിതരണാവകാശത്തില്‍ റെക്കോര്‍ഡ് തുകയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
തമിഴ്‌നാട്ടിലടക്കം വമ്പന്‍ ഹിറ്റായിരുന്ന പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയ്ക്കാണ് ഗോള്‍ഡ് ഈ തുക നേടിയത്. പ്രേമം 275 ദിവസങ്ങള്‍ വരെ പ്രദര്‍ശിപ്പിച്ച തിയറ്ററുകള്‍ ചെന്നൈയില്‍ ഉണ്ടായിരുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories