നികുതി ദായകര്‍ക്കായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ആദായ നികുതി വകുപ്പ്. എഐഎസ്/ ടിഐഎസ് വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ ആദായ നികുതി വകുപ്പ് അറിയിച്ചു. എഐഎസ് ഫോര്‍ ടാക്‌സ് പെയര്‍ എന്ന ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
നികുതി ദായകര്‍ക്ക് ടിഡിഎസ്, ടിസിഎസ്, പലിശ, ഡിവിഡന്‍ഡ്, ഓഹരി ഇടപാടുകള്‍, നികുതി അടവ്, ആദായ നികുതി റീഫണ്ട്, ജിഎസ്ടി വിവരങ്ങള്‍, തുടങ്ങിയവയെല്ലാം ആപ്പിലൂടെ നിരീക്ഷിക്കാവുന്നതാണ്. ആപ്പില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ക്ക് ഫീഡ്ബാക്ക് നല്‍കുവാനുള്ള സൗകര്യവും ഉണ്ട്. പാന്‍ നമ്പര്‍ നല്‍കി ഒടിപി ഒതന്റിക്കേഷന് ശേഷം മൊബൈല്‍ ആപ്പ് സേവനം ഉപയോഗിക്കാം.