ഇന്ത്യ -ബഹ്‌റൈൻ വ്യാപാരത്തിൽ 54 %വളർച്ച

Related Stories

മ​നാ​മ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ല്‍ 54 ശ​ത​മാ​നം വ​ള​ര്‍​ച്ച.
ട്രേ​ഡ്​ പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ്​ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യും സം​യു​ക്​​ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ-​ഗ​ള്‍​ഫ്​ ബ​യ​ര്‍ സെ​ല്ല​ര്‍ മീ​റ്റി​ലാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.
1.65 ബി​ല്യ​ണ്‍ ഡോ​ള​റി​ന്റെ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​മാ​ണ്​ 2021-22ല്‍ ​ന​ട​ന്ന​ത്. ഇ​ത്​ എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന വ്യാ​പാ​ര​മാ​ണ്. ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ല്‍ മു​ഖ്യ​ഭാ​ഗ​വും ഭ​ക്ഷ്യ, കാ​ര്‍​ഷി​കോ​ല്‍​പ​ന്ന​ങ്ങ​ളാ​ണ്.

മ​നാ​മ ഇ​ന്‍റ​ര്‍​കോ​ണ്ടി​ന​ന്‍റ​ല്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ബ​ഹ്​​റൈ​ന്‍ ഇ​ന്ത്യ ​സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ബ്​​ദു​ല്‍​റ​ഹ്​​മാ​ന്‍ ജു​മ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ ഭ​ക്ഷ്യ, പാ​നീ​യ രം​ഗ​ത്തെ 13 ​പ്ര​മു​ഖ ക​യ​റ്റു​മ​തി​ക്കാ​രും ബ​ഹ്​​റൈ​നി​ലെ റീ​ട്ടെ​യ്​​ല്‍, ഇ​റ​ക്കു​മ​തി, വി​ത​ര​ണ രം​ഗ​ത്തെ 45 പ്ര​മു​ഖ​രും സം​ഗ​മ​ത്തി​ല്‍ പ​​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള ധാ​ന്യ​ങ്ങ​ള്‍, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍, ചാ​യ, കാ​പ്പി, ത​ന​ത്​ ഇ​ന്ത്യ​ന്‍ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ള്‍, ബേ​ക്ക​റി, ശീ​തീ​ക​രി​ച്ച​തും അ​ല്ലാ​ത്ത​തു​മാ​യ ഭ​ക്ഷ്യോ​ല്‍​പ​ന്ന​ങ്ങ​ള്‍, ടി​ന്നി​ല​ട​ച്ച ഭ​ക്ഷ​ണ​ങ്ങ​ള്‍, ആ​ല്‍​ക്ക​ഹോ​ള്‍ ഇ​ത​ര പാ​നീ​യ​ങ്ങ​ള്‍, റെ​ഡി ടു ​ഈ​റ്റ്​ ഭ​ക്ഷ​ണ​ങ്ങ​ള്‍, റെ​ഡി ടു ​കു​ക്ക്​ ഭ​ക്ഷ​ണ​ങ്ങ​ള്‍, ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ യോ​ഗ​ത്തി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തി.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories