ആരോഗ്യമേഖലയിലും മറ്റുമുള്ള ഇന്ത്യയുടെ വികസനത്തില്‍ എക്കാലത്തെയും ഉയര്‍ന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ഇന്ത്യന്‍ പര്യടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചതാണിത്.
സുരക്ഷിതവും കാര്യക്ഷമവുമായി ചുരുങ്ങിയ സമയം കൊണ്ട് നിരവധി വാക്‌സീനുകള്‍ നിര്‍മിച്ച ഇന്ത്യയെ പ്രസംശിച്ച അദ്ദേഹം, കൊവിഡ്കാലത്ത് ദശലക്ഷക്കണക്കിന് ആളുകളെ രക്ഷിച്ച ഇന്ത്യക്ക് നന്ദി പറഞ്ഞു.
ജീവന്‍ രക്ഷാ വാക്‌സീനുകള്‍ നിര്‍മിക്കുക മാത്രമല്ല, അവ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കാനും ഇന്ത്യക്ക് സാധിച്ചു. കോവിന്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനോട് പൂര്‍ണമായും താന്‍ യോജിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം ഇന്ത്യ സര്‍ക്കാരിനെ പ്രശംസിച്ചു.