ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ കേരളത്തിന്റെ മുള ഉത്പന്നങ്ങള്‍ക്ക് വന്‍ സ്വീകാര്യത

Related Stories

ന്യൂ ഡല്‍ഹിയില്‍ നടന്നു വരുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറിന്റെ (ഐഐടിഎഫ്) 41-ാമത് എഡിഷനില്‍ സന്ദര്‍ശകരുടെ ആകര്‍ഷക കേന്ദ്രമായി കേരളത്തിന്റെ ബാംബൂ മിഷന്‍ സ്റ്റാളുകള്‍.
നവംബര്‍ 27 വരെ ന്യൂ ഡല്‍ഹിയിലെ പ്രഗതി മൈതാനിയിലാണ് മേള. മുളമേഖലയില്‍ പരമ്പരാഗതമായി പ്രവര്‍ത്തിക്കുന്ന എഴുപതോളം എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട വനിതകളുടെ കൂട്ടായ്മയായ ഫൈബ്രന്റും ഇന്റീരിയര്‍ ഡെക്കറേഷന്‍ മേഖലയില്‍ മുള ഉത്പന്നങ്ങളുടെ പ്രാതിനിധ്യം വിളിച്ചറിയിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ സംരംഭമായ ബാംബൂസ ക്രാഫ്റ്റിയുമാണ് ബാംബൂ മിഷന്‍ സ്റ്റാളുകളില്‍ മുള ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. പരമ്പരാഗത മുള ഉത്പന്നങ്ങളോടൊപ്പം പുതുതലമുറ അലങ്കാര ഉത്പന്നങ്ങളും സന്ദര്‍ശകര്‍ക്ക് ഒരേ സമയം കൗതുകവും താല്പര്യവും ഉണര്‍ത്തുന്നതാണ്. ഉത്പന്നങ്ങളുടെ പ്രദര്‍ശന വൈവിധ്യം കൊണ്ടണ്ട് മേളയില്‍ എത്തുന്നവരുടെ ഇടമാകുകയാണ് ബാംബൂ മിഷന്‍ സ്റ്റാളുകള്‍.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories