2022 ല്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം 22 പേര്‍ക്ക്് ഈ വര്‍ഷം ശതകോടീശ്വര സ്ഥാനം നഷ്ടമായി. കഴിഞ്ഞ വര്‍ഷത്തെ 142ല്‍ നിന്ന് 120ലേക്കാണ് ശതകോടിശ്വരന്മാരുടെ എണ്ണം കുറഞ്ഞിരിക്കുന്നത്.
ഒരു ബില്യണ്‍ ഡോളറിന്റെ (ഏകദേശം 8,241 കോടി) ആസ്തിയുള്ളവരെയാണ് ശതകോടീശ്വരന്മാരായി പരിഗണിക്കുന്നത്.
വിജയ് ശേഖര്‍ ശര്‍മ(പേടിഎം), സികെ ബിര്‍ള (ഓറിയന്റ് ഇലക്ട്രിക്ക് ) ഉള്‍പ്പടെയുള്ള പ്രമുഖര്‍ ശതകോടീശ്വര പട്ടികയില്‍ നിന്ന് പുറത്തായി. വിജയ് ശേഖറിന്റെ ആസ്തിയില്‍ 65.5 ശതമാനം ഇടിവാണ് ഉണ്ടായത്.
നേട്ടമുണ്ടാക്കിയവരില്‍ മുന്നില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തന്നെയാണ്. ഈ വര്‍ഷമാണ് മുകേഷ് അംബാനിയെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ സമ്ബന്നനായി അദാനി മാറിയത്. 135.7 ബില്യണ്‍ ഡോളറോളമാണ് അദാനിയുടെ ആസ്തി. മുന്‍വര്‍ഷം 80 ബില്യണ്‍ ഡോളറായിരുന്ന ആസ്തി ഉയര്‍ന്നത് 69.6 ശതമാനമാണ്. അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്ബനികളുടെ ഓഹരി വില ഉയര്‍ന്നതാണ് നേട്ടമായത്. അംബാനിയുടെ ആസ്തി 2.5 ശതമാനം ഇടിഞ്ഞ് 101.75 ബില്യണ്‍ ഡോളറിലെത്തി. രാജ്യത്തെ ശതകോടീശ്വകന്മാരില്‍ ആദ്യ അഞ്ചിലുള്ളവരില്‍ അദാനിയുടെ ആസ്തി മാത്രമാണ് ഉയര്‍ന്നത്.
അതേസമയം, ശതകോടീശ്വരന്മാരായ രാജ്യത്തെ പ്രൊമോട്ടര്‍മാരുടെ ആകെ ആസ്തിയിലും 8.8 ശതമാനത്തോളം ഇടിവുണ്ടായി. ഈ വര്‍ഷം ഡിസംബര്‍ 23 വരെയുള്ള കണക്കുകള്‍ പ്രകാരം 685 ബില്യണ്‍ ഡോളറാണ് (56.5 ട്രില്യണ്‍ രൂപ) ഇവരുടെ ആകെ ആസ്തി. മുന്‍വര്‍ഷം ഇത് 751.6 ബില്യണ്‍ ഡോളറായിരുന്നു.