25 വര്‍ഷം കൊണ്ട് ഇന്ത്യ ലോകശക്തിയാകും: മുകേഷ് അംബാനി

Related Stories

25 വര്‍ഷം കൊണ്ട് ഇന്ത്യ ലോകശക്തിയായി മാറുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി.
2047 ഓടെ സാമ്ബത്തികാടിസ്ഥാനത്തില്‍ ഇന്ത്യ 13 മടങ്ങ് വളരുമെന്നും അടുത്ത 25 വര്‍ഷത്തിനുള്ളില്‍ 40 ട്രില്യണ്‍ ഡോളര്‍ സമ്ബദ് വ്യവസ്ഥയായി മാറുമെന്ന്
അദ്ദേഹം പറഞ്ഞു. ഇതിനുള്ള പ്രധാന ശക്തി ക്ലീന്‍ എനര്‍ജി വിപ്ലവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്ബദ് വ്യവസ്ഥയാണ് ഇന്ത്യ. 2050ഓടെ ഇന്ത്യ 40 ട്രില്യണ്‍ ഡോളറിന്‍റെ സമ്ബദ് വ്യവസ്ഥയായി മാറുമെന്നാണ് അദാനിയുടെ വിലയിരുത്തല്‍. സാമൂഹിക-സാമ്ബത്തിക രംഗത്തെ ഒരു വലിയ മാറ്റം ഇതിന് ശക്തി പകരുമെന്ന് അദ്ദേഹം പറഞ്ഞു.

“നിലവില്‍ 3 ട്രില്യണ്‍ ഡോളറിന്‍റെ രാജ്യമാണ് ഇന്ത്യ. 40 ട്രില്യണ്‍ ഡോളറിന്‍റെ രാജ്യമായി മാറുക എന്നതാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. ആ സമയത്ത്, ലോകത്തിലെ മൂന്ന് സമ്ബദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറും” അംബാനി പറഞ്ഞു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories