കോഫി പ്രേമികളുടെ പ്രിയങ്കരൻ:ലോകത്തിലെ ഏറ്റവും മികച്ച കാപ്പിയുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ ഫിൽട്ടർ കോഫി

0
201

‘ലോകത്തിലെ മികച്ച 38 കാപ്പികളുടെ’ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ  ഫിൽറ്റർ കോഫി (സൗത്ത് ഇന്ത്യൻ കോഫി). ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്അറ്റ്‌ലസ് പുറത്തിറക്കിയ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ‘ക്യൂബൻ എസ്പ്രെസോ’ ആണ്. 

എസ്പ്രെസോ ഫ്രെഡോ (ഗ്രീസ്), ഫ്രെഡോ കാപ്പുച്ചിനോ (ഗ്രീസ്), കാപ്പിച്ചിനോ (ഇറ്റലി), ടർക്കിഷ് കോഫി (തുർക്കിയെ), റിസ്ട്രെറ്റോ (ഇറ്റലി), ഫ്രാപ്പെ (ഗ്രീസ്), ഐസ്‌കാഫി (ജർമ്മനി), വിയറ്റ്നാമീസ് ഐസ്ഡ് കോഫി (വിയറ്റ്നാം) എന്നിവയാണ് യഥാക്രമം മൂന്ന് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ.
 

എന്നാൽ കാപ്പി പ്രേമികളെ ആശങ്കയിലാക്കി 2023  മുതൽ കാപ്പിപൊടിയുടെ വില ഉയരുകയാണ്. 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് കാപ്പികുരുവിന്റെ വില. കാപ്പിക്കുരു ക്ഷാമം രൂക്ഷമാകുന്നതോടെ കാപ്പി, കാപ്പിപ്പൊടി എന്നിവയുടെ വില ഉയരുമെന്നാണ് റിപ്പോർട്ട്. ഉയർന്ന ഗുണമേന്മയുള്ള പ്രീമിയം കാപ്പിയായ അറബിക്ക ബീൻസിന്റെ വില ഉയർന്നതിനാൽ പലപ്പോഴും താരതമ്യേന വില കുറഞ്ഞ റോബസ്റ്റ ബീൻസാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ വില കുറഞ്ഞ റോബസ്റ്റ ബീൻസിന്റെയും വില ഉയരുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ കാപ്പിക്കുരു ഉത്പാദകരായ വിയറ്റ്നാം നാല് വർഷത്തിനിടയിലെ ഏറ്റവും മോശമായ വിളവെടുപ്പാണ് നടത്തുന്നത്. രണ്ടാമത്തെ ഉത്പാദകരായ ബ്രസീലിൽ വരൾച്ച മൂലം വിളകൾ നശിച്ചു. കനത്ത മഴ ഇന്തോനേഷ്യയുടെ ഉത്പ്പാദനത്തെ ബാധിക്കപ്പെടുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ്.