ഇന്ത്യൻ ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ അതികായൻ: പിആർഎസ് ഒബ്റോയ്ക്ക് വിട

0
164

ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ പ്രഗത്ഭനായ പൃഥ്വി രാജ് സിംഗ് ഒബ്‌റോയ് അന്തരിച്ചു. ഇന്ന് രാവിലെയാണ് ഒബ്‌റോയ് ഗ്രൂപ്പിന്റെ ചെയർമാൻ പിആർഎസ് ഒബ്‌റോയ് വിടവാങ്ങിയത്.

ഹോട്ടല്‍ വ്യവസായരംഗത്തും വിനോദസഞ്ചാര മേഖലയിലും അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഇന്ത്യൻ ഹോസ്പിറ്റാലിറ്റി വ്യവസായത്തെ ലോക ഭൂപടത്തിൽ ഉൾപ്പെടുത്തിയ പ്രമുഖരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. അസാധാരണമായ നേതൃത്വ പാടവത്തെ അഭിനന്ദിച്ച് ഇന്റർനാഷണൽ ലക്ഷ്വറി ട്രാവൽ മാർക്കറ്റ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും നൽകി.

രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഹോസ്പിറ്റാലിറ്റി ശൃംഖലകളിലൊന്നാണ് ഒബ്‌റോയ് ഗ്രൂപ്പ്. 1934-ൽ റായ് ബഹദൂർ മോഹൻ സിംഗ് ഒബ്‌റോയ് സ്ഥാപിച്ച ഈ ഗ്രൂപ്പ് ഇപ്പോൾ 7 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഫോബ്സ് റിപ്പോർട്ട് അനുസരിച്ച്, പിആർഎസ് ഒബ്‌റോയുടെ ആസ്തി ഏകദേശം 3,829 കോടി രൂപയാണ്. 2013 വരെ പിആർഎസ് ഒബ്‌റോയ് സിഇഒ സ്ഥാനത്ത് തുടർന്നു. ശേഷം മകൻ വിക്രം ഒബ്‌റോയ് അധികാരമേറ്റു.