71 പൈസയുടെ നേട്ടം കൈവരിച്ച് രൂപ. ഡോളറിനെതിരെ 80.69 രൂപ എന്ന നിലയിലാണ് രൂപ ഇന്ന് വിനിമയം ആരംഭിച്ചത്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും മികച്ച നിലയാണിത്. ഒക്ടോബര്‍ 20ന് 83.29 എന്ന നിലയിലേക്ക് വരെ ഇന്ത്യന്‍ രൂപ കൂപ്പുകുത്തിയിരുന്നു. ഇതില്‍ നിന്നാണ് 80.69ലേക്ക് രൂപ നില മെച്ചപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂപയുടെ മൂല്യം നില മെച്ചപ്പെടുത്തുകാണ്.
വ്യാഴാഴ്ച 81 രൂപ 40 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഏഴുപൈസയുടെ നേട്ടമാണ് ഉണ്ടാക്കിയത്. തുടര്‍ന്ന് ഇന്ന് രാവിലെ വിനിമയം തുടങ്ങിയപ്പോഴാണ് വലിയ തോതിലുള്ള മുന്നേറ്റം കാഴ്ച വെച്ചത്