ആമസോണിന്റെ അനുബന്ധ കമ്പനിയായ ആമസോണ്‍ വെബ് സര്‍വീസസ് ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. ബഹിരാകാശ ഡാറ്റ മാനേജ്‌മെന്റ് രംഗത്ത് ഐഎസ്ആര്‍ഒയുമായി ആമസോണ്‍ സഹകരണത്തിനും ഒരുങ്ങുകയാണ്.
ക്ലൗഡ് സാങ്കേതിക വിദ്യക്കായാകും ആമസോണ്‍ നിക്ഷേപം നടത്തുക.
ബഹിരാകാശ വിക്ഷേപണ ദൗത്യങ്ങളില്‍ ഇന്ത്യ ഇതിനകം മികവ് തെളിയിച്ചു കഴിഞ്ഞു. സ്‌പേസ് ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ രാജ്യത്തെ സഹായിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് ആമസോണ്‍ അറിയിച്ചു.