ഇന്ത്യന്‍ സ്പേസ്ടെക്ക് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനൊരുങ്ങി മൈക്രോസോഫ്റ്റ് കമ്പനി. ഐഎസ്ആര്‍ഒയുമായി ചേര്‍ന്നാകും കമ്പനി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക. മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്സ് ഫൗണ്ടേഴ്സ് ഹബ്ബ് പ്ലാറ്റ്ഫോമിലേക്ക് ഐഎസ്ആര്ഒയായിരിക്കും മികച്ച സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു നല്‍കുക. സ്റ്റാര്‍ട്ടപ്പുകളെ യൂണികോണായി വളര്‍ത്തുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
സ്പേസ്ടെക് സംരംഭങ്ങള്‍ നിര്‍മ്മിക്കുന്നതിനും മറ്റും സംരംഭകര്‍ക്ക്
അസൂര്‍, ഗിറ്റ്ഹബ് എന്റര്‍പ്രൈസ്, വിഷ്വല്‍ സ്റ്റുഡിയോ എന്റര്‍പ്രൈസ്, മൈക്രോസോഫ്റ്റ് 365 എന്നിവ നല്‍കും.
വിവിധ മേഖലകളില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങളും കമ്പനി നല്‍കും.