ആഗോള സാമ്പത്തിക പ്രതിസന്ധി ശക്തമായി തുടരുമ്പോഴും ജനുവരി മാസത്തില്‍ പതിനായിരം കോടി രൂപ സമാഹരിച്ച് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍. ഗ്രോത്ത് സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 22 ഇടപാടുകളിലായി 926 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ 2023ലെ ആദ്യ മാസം സാധിച്ചു. ആരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ 67 ഡീലുകളില്‍ നിന്നായി 265 മില്യണ്‍ ഡോളറാണ് സമാഹരിച്ചത്. ഫോണ്‍ പേ, ക്രെഡിറ്റ് ബീ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് കൂടുതല്‍ തുക സമാഹരിക്കാന്‍ സാധിച്ചത്. ഫോണ്‍ പേ350 ദശലക്ഷം ഡോളര്‍ സമാഹരിച്ചപ്പോള്‍ ക്രെഡിറ്റ് ബീ 120 ദശലക്ഷം ഡോളര്‍ സമാഹരിച്ചു.
ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകളാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്, 60 ഡീലുകള്‍.