ആഴ്‌ചയിൽ 48 മണിക്കൂർ ജോലി:കഠിനാധ്വാനത്തിൽ ആഗോളതലത്തിൽ ഇന്ത്യക്കാർ ആറാമത്

0
177

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐ‌എൽ‌ഒ) ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഇന്ത്യയിലെ ഓരോ തൊഴിലാളിയും ആഴ്ചയിൽ ശരാശരി ജോലി ചെയ്യുന്നത് 47.7 മണിക്കൂർ. കഠിനാധ്വാനത്തിൽ ലോകത്തിലെ 163 രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് ഇന്ത്യക്കാർ.

ചൈന (46.1 മണിക്കൂർ), വിയറ്റ്‌നാം (41.5 മണിക്കൂർ), മലേഷ്യ (43.2 മണിക്കൂർ), ഫിലിപ്പീൻസ് (39.2 മണിക്കൂർ), ജപ്പാൻ (36.6 മണിക്കൂർ), യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് (36.4 മണിക്കൂർ), യുണൈറ്റഡ് കിംഗ്ഡം (35.9 മണിക്കൂർ) എന്നിവിടങ്ങളിലെ തൊഴിലാളികളേക്കാൾ കൂടുതൽ സമയം ജോലി ചെയ്യുന്നത് ഇന്ത്യക്കാരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഭൂട്ടാൻ, കോംഗോ, ലെസോത്തോ, ഗാംബിയ തുടങ്ങിയ ജനസംഖ്യ കുറവുള്ള ചെറിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാർ ജോലി ചെയ്യുന്നത് കുറവാണ്.

ഏറ്റവും മികച്ച പത്ത് ആഗോള സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും കൂടുതൽ പ്രതിവാര തൊഴിൽ സമയം ഉള്ളത് ഇന്ത്യയിലാണ്. എന്നാൽ പ്രതിശീർഷ ജിഡിപി ഏറ്റവും കുറവ് ഇന്ത്യയിലാണ്. അതേസമയം ഈ സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും മികച്ച പ്രതിശീർഷ ജിഡിപിയുള്ള ഫ്രാൻസിലാണ് ഏറ്റവും കുറവ് പ്രവൃത്തി സമയം. ആഴ്ചയിൽ 30.1 മണിക്കൂർ.