ഇറക്കുമതിയിലും കയറ്റുമതിയിലും ഇടിവ്:രാജ്യത്തിന്റെ വ്യാപാര കമ്മി കുറഞ്ഞു

0
324

രാജ്യത്തിന്റെ വാണിജ്യാധിഷ്‌ഠിത കയറ്റുമതിയിൽ ഇടിവ്. നവംബറിൽ കയറ്റുമതി 2.8 ശതമാനം താഴ്ന്ന‌് 3,390 കോടി ഡോളറിലെത്തിയെന്നാണ് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്. 2022 നവംബറിൽ 3,489 കോടി ഡോളറായിരുന്നു കയറ്റുമതി വരുമാനം. ഇറക്കുമതി ചെലവ് 5,580 കോടി ഡോളറിൽ നിന്ന് 5,448 കോടി ഡോളറായി താഴ്ന്നു‌. ഇതോടെ ഇന്ത്യയുടെ വ്യാപാരക്കമ്മി (കയറ്റുമതിയും ഇറക്കുമതിയും തമ്മിലുളള അന്തരം) കഴിഞ്ഞമാസം 2,058 കോടി ഡോളറായി കുറഞ്ഞു.

ഒക്ടോബറിൽ വ്യാപാരക്കമ്മി 3,146 കോടി ഡോളറായിരുന്നു. 2022 നവംബറിൽ ഇത് 3,200 കോടി ഡോളറായിരുന്നു.
2023-24 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-നവംബർ കാലയളവിൽ കയറ്റുമതി 6.51 ശതമാനം കുറഞ്ഞ് 27,880 കോടി ഡോളറാണ്. 44,515 കോടി ഡോളറിന്റെ ഇറക്കുമതിയാണ് ഈ കാലയളവിൽ നടത്തിയത്. മുൻവർഷത്തെ സമാനകാലത്തേക്കാൾ 8.67 ശതമാനം കുറവാണിത്.