ചരിത്രത്തിലാദ്യം:നാല് ട്രില്യൺ ഡോളർ കടന്ന് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം

0
237

ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) നാല് ട്രില്യൺ ഡോളർ (നാല് ലക്ഷം കോടി ഡോളർ) കടന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഇക്കാര്യം പക്ഷെ ധനമന്ത്രാലയമോ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഡാറ്റയെ അടിസ്ഥാനമാക്കി എല്ലാ രാജ്യങ്ങളുടെയും തത്സമയ ജിഡിപി ട്രാക്കിംഗ് ഫീഡിലാണ് ഇക്കാര്യം വ്യക്തമാക്കി‌യത്. റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് ബിജെപി നേതാക്കൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്.

അമേരിക്കയാണ് പട്ടികയിൽ മുന്നിൽ. ചൈന രണ്ടാമതും, ജപ്പാൻ മൂന്നാമതും ജർമനി നാലാമതുമാണ്. അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. അമേരിക്കയുടെ ജിഡിപി 26 ട്രില്ല്യൻ ഡോളറും ചൈനയുടേത് 19 ട്രില്യൺ ഡോളറുമാണ്.

ബ്രിട്ടനെ മറികടന്നാണ് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയത്. ഡോളര്‍ ആധാരമാക്കി തയ്യാറാക്കിയ റാങ്ക് പട്ടികയില്‍ ഇന്ത്യയ്ക്ക് പിന്നില്‍ ആറാം സ്ഥാനത്താണ് യുകെയുടെ സ്ഥാനം. ക്രമാതീതമായി വര്‍ധിച്ച ജീവിതച്ചെലവാണ് യുകെയെ ഇന്ത്യക്ക് പിന്നിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്.