ഇന്ത്യയുടെ മൊത്തം കടം സെപ്റ്റംബർ പാദത്തിൽ 205 ലക്ഷം കോടിയായി (2.47 ലക്ഷം കോടി ഡോളർ) ഉയർന്നതായി റിപ്പോർട്ട്. മുൻ സാമ്പത്തിക വർഷത്തെ മാർച്ച് പാദത്തിൽ 200 ലക്ഷം കോടി രൂപയായിരുന്നു കടം. കടപത്രങ്ങളിറക്കിയും മറ്റും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമാഹരിച്ചിട്ടുള്ള തുകയാണിത്.
സെപ്റ്റംബർ പാദത്തിലെ രാജ്യത്തിന്റെ മൊത്തം കടത്തിന്റെ ഏറിയ പങ്കും കേന്ദ്ര സർക്കാരിന്റേതാണ്. ഏകദേശം 161.1 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന്റെ കടം. മൊത്തം കടത്തിന്റെ 46.03 ശതമാനം. 150.4 ലക്ഷം കോടിയായിരുന്നു കഴിഞ്ഞ മാർച്ച് പാദത്തിൽ കേന്ദ്രത്തിന്റെ കട ബാധ്യത. 50.18 കോടി രൂപയാണ് സംസ്ഥാന സർക്കാരുകളുടെ മൊത്തം കട ബാധ്യത. രാജ്യത്തിന്റെ മൊത്തം കട ബാധ്യതയുടെ 24.4 ശതമാനമാണിത്.
റിസർവ് ബാങ്ക്, ക്ലിയറിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് ഇന്ത്യ ബോണ്ട്സ് ഡോട്ട്കോമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.