ഡല്‍ഹി-ദോഹ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരിലൊരാള്‍ യാത്രാമധ്യേ മരണപ്പെട്ട സാഹചര്യത്തില്‍ പാക്കിസ്ഥാനില്‍ അടിയന്തിര ലാന്‍ഡിങ് നടത്തി പൈലറ്റ്. കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലാന്‍ഡിങ് നടത്തിയത്. മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്നായിരുന്നു അടിയന്തര ലാന്ഡിങ്ങെങ്കിലും യാത്രക്കാരന്റെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. നൈജീരിയക്കാരനായ 60 വയസ്സുകാരന് അബ്ദുള്ളയാണ് മരണപ്പെട്ടത്. ആംബുലന്‍സ് അടക്കമുള്ള ജീവന് രക്ഷാ സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു എങ്കിലും ഫലം കണ്ടില്ല.
വിമാനം ഇപ്പോഴും പാക്കിസ്ഥാനിലാണ്. യാത്രക്കാരെ മറ്റ് വിമാനങ്ങളില്‍ ലക്ഷ്യസ്ഥാനത്തേക്ക് മാറ്റുകയാണെന്ന് ഇന്‍ഡിഗോ കമ്പനി അറിയിച്ചു.